ന്യൂജേഴ്സി ബ്ലോഗര്‍മാരുടെ മഹാസമ്മേളനം കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബര്‍ 09, 2006) നടന്നു. ന്യൂ ജേഴ്സി ബ്രിഡ്ജ്വാട്ടര് ക്ഷേത്രത്തിലെ ഹാളില്‍ നടന്ന ഓണപ്പരിപാടിയോടനുബന്ധിച്ചായിരുന്നു ഈ സംഗമമഹാമഹം. സംഗമത്തില്‍ ഞാനും കൂമനുമാണ് പ്രധാനമായും ഉണ്ടായിരുന്നത്. വെള്ളിയാങ്കല്ലില്‍ തുമ്പികള്‍ പറക്കുന്നതുപോലെ ഒരായിരം അനോണികളുടെ ആത്മാക്കള്‍ ഞങ്ങള്‍ക്കു ചുറ്റും സമ്മേളനസമയത്ത് പാറി നടക്കുന്നത് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞിരുന്നു.
ആശയഗംഭീരനും, കാഴ്ചയ്ക്കു സൗമ്യനുമായ കൂമനെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും, അദ്ദേഹത്തിന്റെ സുഹൃത്തായ സജിത്തിനെയും കണ്ടതില്‍ ഒരുപാടു സന്തോഷം എനിക്കുണ്ടായി.
[സജിത്തിനെ ഞാന്‍ അതിനു മുമ്പുതന്നെ അറിയും. അതിനു മുമ്പത്തെ ആഴ്ച, ഞാന്‍ പുത്രകളത്രാദികളോടുകൂടി ഇവിടെയടുത്തൊരുസ്ഥലത്തുവന്നിരുന്ന സര്‍ക്കസ് കാണാന്‍ പോയിരുന്നു. കാറില്‍നിന്നിറങ്ങി നേരായവഴിക്കു ടിക്കറ്റ് ബൂത്തില്‍ പോകനൊരുങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ് ആനപ്പിണ്ടക്കൂനകള്ക്കുമുകളിലൂടെയുള്ള ഒരു കുറുക്കുവഴിയിലൂടെ ഒരാള്‍ തെന്നിത്തെന്നി സര്‍ക്കസ് കൂടാരത്തിന്റെ പുറകിലേക്കു നീങ്ങുന്നതു കണ്ടത്. കളത്രം, ലിറ്റില്‍ മോണ്‍സ്റ്റേഴ്സ് എല്ലാം ഈ കുറുക്കുവഴി കണ്ടതും അതിലേക്കുചാടി. സര്‍വാംഗം പിണ്ടാഭിഷിക്തനായി സര്‍ക്കസ് കാണേണ്ട ഒരു ദുരവസ്ഥ എനിക്കുണ്ടായി. അന്നേ ഞാന്‍ ആ മുമ്പേ ഗമിച്ചീടിന കക്ഷിയെ നോട്ടുചെയ്തിരുന്നു. കൂമന്റെ കൂട്ടുകാരനായ സജിത്തായിരുന്നു അതെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തോടുണ്ടായിരുന്ന എന്റെ ദേഷ്യമെല്ലാം കത്രീനയ്ക്കുമുന്നിലെ ന്യൂ ഓര്‍ലിയന്‍സു പോലെ ഒതുങ്ങി.]
 |
കൂമന് (ചെരിപ്പ്), ഞാന്‍ (വെള്ളഷര്‍ട്ടും, ഷൂസും) (പച്ച ഷര്‍ട്ട് ഓസിനുണ്ണാന് വന്ന ആരോ) |
 |
സമ്മേളനനഗരിയിലെ പൂക്കളം |
 |
സമ്മേളനനഗരിയിലെ കുപ്പത്തൊട്ടികള്‍ |
 |
സദ്യ കഴിഞ്ഞപ്പോള്‍ |