ആനവാല്‍

“അര്‍ത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകള്‍”

Thursday, September 14, 2006

കിഴക്കും പടിഞ്ഞാറും

അമേരിക്കയുടെ കിഴക്കന്‍ഭാഗത്തുനിന്നും ബ്ലോഗുന്നവരില്‍ ചിലരുടെ പേരുകള്‍: ഏവൂരാന്‍, കൂമന്‍, ശനിയന്‍, പ്രാപ്ര, ഇഞ്ചിപ്പെണ്ണ്‌, യാത്രാമൊഴി, പിന്നെ പാപ്പാനെന്ന ഞാന്‍.

അതേ സമയം പടിഞ്ഞാറുഭാഗത്തുനിന്നോ? ഉമേഷ്‌ പി നായര്‍, സന്തോഷ്‌ പിള്ള, രാജേഷ്‌ ആര്‍ വര്‍മ്മ.

കിഴക്കന്‍മാര്‍ പൊതുവെ നാണംകുണുങ്ങികളാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനൊക്കുമോ?

8 Comments:

  • At Thu Sep 14, 09:27:00 PM 2006, Blogger Adithyan said…

    എനിക്കൊരിടം :-?

     
  • At Thu Sep 14, 10:29:00 PM 2006, Blogger evuraan said…

    ആദിക്ക് ഇടമോ? മിഡ്‌വെസ്റ്റുകാരേ പറ്റിയായിരുന്നോ ഈ ലേഖനം?

    :^)

    ഇഞ്ചി ഈ നാട്ടുകാരിയോ? തോന്നുന്നില്ല അങ്ങിനെ.

    പിന്നെ, കിഴക്കരുടെ ജീവിതം പൊതുവേ തിരക്കു പിടിച്ചതല്ലേ? യാത്രയും ജോലിയും മാത്രം, ബാക്കി സമയം സ്വാഹഃ, എന്നല്ലേ?

     
  • At Thu Sep 14, 10:59:00 PM 2006, Blogger അനംഗാരി said…

    അപ്പോള്‍ ഞാനെവിടെപ്പെടും?. ആദീ നമുക്ക് പാര്‍ക്കാന്‍ ഒരു കിളിക്കൂട് പോലുമില്ലെ?.വേണ്ട, തൂങ്ങിക്കിടക്കാന്‍ ഒരു ആന്‍ വാല്‍ എങ്കിലും?

     
  • At Fri Sep 15, 12:51:00 AM 2006, Blogger Kumar Neelakandan © (Kumar NM) said…

    ആദി തെക്കുവടക്കായോ??
    എന്നാലും എന്റെ പാപ്പാനേ അവനെ ആര്‍ക്കും വേണ്ടേ?

     
  • At Fri Sep 15, 02:38:00 AM 2006, Blogger Santhosh said…

    SFO-യില്‍ നിന്ന് ബ്ലോഗുന്ന (യാത്രാവിവരണവും മറ്റുമെഴുതുന്ന)) ഒരു ബ്ലോഗര്‍ ഉണ്ട്. സീയാറ്റിലില്‍ നിന്നു തന്നെ എഴുതിക്കൂട്ടുന്ന മറ്റൊരു സന്തോഷുമുണ്ട്. പടിഞ്ഞാറ് കീ ജയ്!!

     
  • At Mon Sep 18, 10:44:00 AM 2006, Blogger ജ്യോതിര്‍മയി /ज्योतिर्मयी said…

    അപ്പോ പടിഞ്ഞാറന്മാര്‍ മൊത്തം വാല്ജാതിക്കാരാണെന്ന നിരീക്ഷണമോ? (വാലുപോലെ ജാതിവെയ്ക്കുന്നവര്‍)

    ഇന്നെവിടെ കുത്തിത്തിരുപ്പ്‌ തരായാല്‍ പിന്നെ സമാധനായീട്ടൊറങ്ങാലോ:-)

     
  • At Fri Sep 22, 10:39:00 PM 2006, Blogger ബിന്ദു said…

    ഇവിടെ ഇങ്ങനെ ഒരു മാമാങ്കം അറിഞ്ഞില്ലായിരുന്നു. :) ഒരിടത്തുമില്ലാതെ ഞാന്‍.. പാവം. :(

     
  • At Wed Oct 04, 10:52:00 PM 2006, Blogger പാപ്പാന്‍‌/mahout said…

    ആദീ, മിഡ്‌വെസ്റ്റുകാരെന്ന മൂന്നാംചേരിയെ മനപ്പൂര്‍‌വം ഒഴിവാക്കിയതാണ്. അനംഗാരിയ്ക്കും ഉത്തരം അതുതന്നെ. ഏവു പറഞ്ഞതും അതുതന്നെ.
    കുമാരനോടു പറയാനുള്ളതും അതു തന്നെ.

    സന്തോഷേ, എണ്ണത്തില്‍ (ആളെണ്ണത്തിലോ, പോസ്റ്റെണ്ണത്തിലോ (;-)) ആണോ കാര്യം? ഉമേഷിന്റെ സൂകരപ്രസവം (എന്ന പോസ്റ്റ്) ഓര്‍‌മ്മവരുന്നില്ലേ? :-) ഞങ്ങടെ ഇഞ്ചീടെ ഒരു പോസ്റ്റുമതിയല്ലോ നിങ്ങളെയൊക്കെ പേസ്റ്റു പോലാക്കാന്‍...

    ജ്യോതീ, അമേരിക്കയില്‍ എല്ലാവര്‍‌ക്കും വാലുണ്ട്. വാലില്ലാതെ വളര്‍‌ന്ന ഞാനും ഇവിടെയെത്തിയപ്പോള്‍ ഒരു വാലു കണ്ടെടുത്തു പിടിപ്പിച്ചു. പൂര്‍‌വികന്മാരായിട്ടുണ്ടായിരുന്ന വാല് തന്റെ തലമുറയോടെ തീര്‍‌ത്തു എന്ന അഭിമാനത്തില്‍ നടന്ന എന്റെ അച്ഛനെ പൂര്‍‌വികര്‍ വാല്‍‌യുദ്ധത്തിന്റെ ഗോദായില്‍ അടിച്ചുമലര്‍‌ത്തി. പൂര്‍‌വികര്‍ - 1, അച്ഛന്‍ - 0.

    ബിന്ദൂ, അങ്ങനെ പറയരുത്, കാനഡയില്‍ നിന്നുള്ള രാജകുമാരിയും (*) ഒറ്റയാള്‍ പട്ടാളവും, മലയാളത്തിന്റെ ധ്രുവദീപ്തിയും എല്ലാം ഭവതിയാകുന്നു. ഇതു ഞങ്ങള്‍ ഇസ്പേഡ് ഏഴാം കൂലി അമേരിക്കരെ പറ്റിയുള്ള പോസ്റ്റല്ലേ...

    (*)-> ഓടോ: “കാനഡയില്‍ നിന്നൊരു രാജകുമാരി” വായിച്ചാണ് ഞാന്‍ ഇ.ഹരികുമാറിന്റെ ഒരാരാധകനായത്.

     

Post a Comment

<< Home