ആനവാല്‍

“അര്‍ത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകള്‍”

Tuesday, October 17, 2006

ജാബര്‍വോക്കി

ഉമേശിന്റെ സമസ്യാപൂരണത്തില്‍ പച്ചാളമെഴുതിയ ഒരൈറ്റം ("ക്ലീതമവള്‍ക്കഗ്നിരേതസ്സ് കളഞ്ജം കണക്കെ ദരിതനായ് ഉദൂഢന്‍" etc)കണ്ടു ഞാന്‍ വാവിട്ടുചിരിച്ചു. ഉദൂഢനും, ക്ലീതത്തിനുമൊക്കെ ഓരോ അര്‍ത്ഥങ്ങള്‍ തോന്നി. അതിനെപ്പറ്റി ഞാനെഴുതിയപ്പോള്‍ അതിലെന്തെങ്കിലും മനസ്സിലായിട്ടാണോ എനിക്കിഷ്ടമായതെന്ന് ഇഞ്ചിപ്പെണ്ണ് ഒരു ന്യായമായ ചോദ്യം ചോദിച്ചു. അങ്ങനെ അതിനെപ്പറ്റി ആലോചിച്ചപ്പോഴാണ് ഇതുപോലത്തെ വേറൊരു അസംബന്ധകവിത ഓര്‍‌മ്മ വന്നത്. Lewis Carrol എഴുതിയ Jabberwocky. വായിച്ചുനോക്കൂ. അര്‍ത്ഥരഹിതമായ പദങ്ങള്‍ കോര്‍ത്തിണക്കി Carrol നിര്‍മ്മിക്കുന്ന ഒരു പ്രത്യേക അന്തരീക്ഷം കാണാം.

വാല്‍ക്കഷ്ണം: Jabberwocky രണ്ടാമതും വായിച്ചുകഴിഞ്ഞപ്പോള്‍ സ്വാഭാവികമായും അതാരെയെങ്കിലും ചൊല്ലിക്കേള്‍പ്പിക്കണമെന്നും തോന്നി. മക്കള്‍ ഗിനിപ്പന്നികളാ‍യി. ഏതായാലും അവര്‍ക്കതിഷ്ടമായി. Jabberwock അവരുടെ മുറിയില്‍ ഒരു പോസ്റ്ററുമായി.

4 Comments:

 • At Sun Nov 19, 01:37:00 PM 2006, Blogger Inji Pennu said…

  എവിടെപ്പോയി? എവിടേം കാണാനില്ലല്ലൊ? വെക്കേഷനിലാണൊ? എന്തായലും എന്റെ പേരുള്ളതുകൊണ്ട് ഈ പോസ്റ്റ് നന്നായി (കട:പെരിങ്ങ്സ്) :-)

  ഇതിനെക്കുറിച്ച് വേഗ്ലി എവിടേയോ കെട്ടിട്ടുണ്ട്.
  പക്ഷെ ലൂയിസ് ചേട്ടന്റെയാണീ പരിപാടിയെന്ന് അറിയില്ലായിരുന്നു. ഇങ്ങിനെ ചുമ്മാ‍ വെറുതെ ഇരിക്കാണ്ട് ഇതുപോലെയഉള്ള നുറുങ്ങുകള്‍ എഴുതി ഞങ്ങള്‍ക്കൊക്കെ വിവരം വെപ്പിക്കൂ...പ്ലീസ്. ആ ഉമേഷേട്ടനു ഒരു ഗോമ്പറ്റീഷന്‍ ആവൂ :)

   
 • At Sun Nov 26, 01:47:00 PM 2006, Blogger ബാലേട്ടന്‍ said…

  പാപ്പനെ പുതിയ പോസ്റ്റിംഗ്‌ ഒന്നും കാണുന്നില്ലല്ലൊ. ഞാനും ഒരു സ്ഥിരം വായനക്കരനാണേ.

  നിര്‍ത്തിക്കളഞ്ഞേക്കല്ലെ...

   
 • At Fri Dec 01, 02:21:00 PM 2006, Blogger Inji Pennu said…

  ഇതെവിടെപ്പോയി? ആര്‍ യൂ ഓക്കെ? അങ്ങിനെയെങ്കിലും ഒരു കമന്റിടൂ ഇവിടെ
  പിന്നെ ശല്ല്യപ്പെടുത്തില്ലാ :)

   
 • At Mon Dec 04, 06:49:00 AM 2006, Blogger പാപ്പാന്‍‌/mahout said…

  പ്രിയ ഇഞ്ചി, ബാലേട്ടന്‍: കമന്റുകള്‍ക്കു നന്ദി. ഒരു കാടാറുമാസത്തിലായിരുന്നു. ഇടയ്ക്കിടയ്ക്കു മടുപ്പ് ആക്രമിക്കുമ്പോഴുള്ള ഒരൊളിച്ചോട്ടം.

  “Are you Okay?" എന്നുള്ളതിനുള്ള എന്റെ സ്ഥിരം മറുപടി “No, Okay is my cousin. I'm Paappaan." എന്നത്രേ :-)

   

Post a Comment

<< Home