ആനവാല്‍

“അര്‍ത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകള്‍”

Monday, September 04, 2006

മഴ, സൈക്കിള്‍, ഞാന്‍

മഴയത്തു സൈക്കിള്‍ ചവിട്ടാന്‍ എനിക്കു ഭയങ്കര ഇഷ്ടമാണ്‌. ചാഞ്ഞുപെയ്യുന്ന മഴത്തുള്ളികള്‍ മുഖത്തു സ്നേഹത്തോടെ ഉമ്മവയ്ക്കുമ്പോള്‍, മഴയുടെ കൂട്ടുകാരനായ കാറ്റെന്നെ സൈക്കിളില്‍നിന്നും താഴെത്തള്ളിയിടാന്‍ നോക്കുമ്പോള്‍, വഴിയിലെ വെള്ളച്ചാലുകളില്‍ തുഴഞ്ഞുനീങ്ങാനറിയാതെ ചക്രങ്ങള്‍ ഉഴറുമ്പോള്‍, എന്റെ നട്ടെല്ലിനുപുറത്തുകൂടി വെള്ളം ചാലിടുമ്പോള്‍, ലോകത്തില്‍ ഞാനും എന്റെ സൈക്കിളും മഴയും മാത്രം...

12 Comments:

  • At Mon Sep 04, 01:54:00 PM 2006, Blogger Jo said…

    ഏയ്‌ ചുള്ളാ, പുത്യേ ബ്ലോഗൊക്കെ തൊടങ്ങീല്ലേ? ഞാനും തൊടങ്ങീട്ടാ ഒരു പുത്യേ ബ്ലോഗ്‌. ഇവടെ കേറി നോക്ക്യാ മതി -- http://kochaappu.blogspot.com

     
  • At Mon Sep 04, 04:08:00 PM 2006, Blogger prapra said…

    പഴയ വീഞ്ഞ്‌ പുതിയ കുപ്പിയില്‍, അല്ലേ പാപ്പാനേ?
    ഈ ഇഷ്ടം ഇപ്പോഴും ഉണ്ടോ, എനിക്കുണ്ട്‌! ഞാന്‍ ഇവിടന്ന് അഭ്യാസത്തിന്‌ പോകാറുണ്ടായിരുന്നു. സെന്റ്രല്‍ പാര്‍ക്കില്‍ നിന്ന് പുറപ്പെട്ട്‌ 'ബേര്‍ മൌണ്ടന്‍' വരേ. ഇപ്പോഴത്തെ ഫേസിലെ 'അണ്‍' എടുത്തുമാറ്റാന്‍ ഈ ഒരൊട്ട കാര്യം തുടങ്ങിയാല്‍ മതി.

     
  • At Tue Sep 05, 02:19:00 AM 2006, Blogger ദേവന്‍ said…

    അതു തന്നെ. ചെയിന്‍ കവര്‍ ഇല്ലാതെ ഗ്രീസെല്ലാം ഒലിച്ചു പോയ BSA. ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പിലെ കുഞ്ചലം കുതിരയുടെ കുഞ്ചിരോമം പോലെ അങ്ങനെ കിടക്കും.

    കാറ്റ്‌ വലിയ മഴത്തുള്ളി വീഴുന്ന ആംഗിള്‍ നമുക്കെതിരേ തിരിക്കുമ്പോള്‍ പ്രാവു വന്നു മുഖത്തു കൊത്തുമ്പോലെ വേദനയ്ക്കും സുഖത്തിനും ഒത്ത നടുക്കുള്ള ഒരു ...

    കാറ്റിന്റെ റിവേര്‍സ്‌ ത്രസ്റ്റിനെയും തോലിപ്പിച്ച്‌ മുന്നോട്ട്‌ കയറുമ്പോള്‍ വളഞ്ഞും പുളഞ്ഞും പോകും സൈക്കിള്‍. ചുമ്മാ കൂക്കിയാല്‍ പോലും തേനീച്ചപ്പറ്റം പോലെ ആര്‍ത്ത്‌ നമുക്കു നേരേ പറന്നു വരുന്ന മഴത്തുള്ളിയുടെ ഇരമ്പം അതിനെ വിഴുങ്ങി നിശബ്ദതയാക്കിക്കളയും..

    പാപ്പാനേ? പാപ്പാന്‍ ഞാന്‍ തന്നെയോ?

     
  • At Tue Sep 05, 07:51:00 PM 2006, Blogger പാപ്പാന്‍‌/mahout said…

    ജോ, ഞാന്‍ ബ്ലോഗു നോക്കി.

    പ്രാപ്രേ, എന്റെ ജീവിതത്തില്‍ ഞാന്‍ ഒരു മൈലിനുമുകളില്‍ സൈക്കിള്‍ (ഇവിടത്തെ ഭാഷയില്‍ ബൈക്ക്) ചവിട്ടിയത് ഇക്കഴിഞ്ഞയാഴ്ചയാണ്‍. ഞാന്‍ ആദ്യമായി ഒരു സൈക്കിള്‍ വാങ്ങിയത് അതിനുമുമ്പത്തെ ആഴ്ച്ക. ഈ മഴ നനഞ്ഞത് മിനിയാന്ന് (ഏര്‍‌ണസ്റ്റോയുടെ ബാക്കി മഴയായി ന്യൂ ജേഴ്സിയിലെത്തിയപ്പോള്‍). ബൈക്ക് ട്രിപ്പുകള്‍ നടത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഞാന്‍ മെയിലയയ്ക്കാം.

    ദേവാ, ഞാന്‍ അസുരഗണത്തില്‍‌പ്പെടുന്നവനാകയാല്‍ തീര്‍‌ച്ചയായും ദേവനല്ല :-) എന്നാലും മഴയുടെ ഫീലിങ്ങിന്റെ കാര്യത്തില്‍ നമ്മളൊന്ന്...

     
  • At Wed Sep 06, 01:05:00 AM 2006, Blogger ദേവന്‍ said…

    പാപ്പാനേ
    എന്തോ പ്രശ്നമുണ്ടല്ലോ? കമന്റിങ്ങ്സ്‌ പിന്മൊഴീല്‍ സെറ്റ്‌ ചെയ്തിട്ടില്ലേ? തനിമലയാളവും ഇതു കാണിക്കുന്നില്ല.

     
  • At Thu Sep 07, 12:43:00 AM 2006, Blogger പാപ്പാന്‍‌/mahout said…

    ദേവാ, ബോധപൂര്‍‌വ്വമാണ്‍ ഇതിനെ പിന്‍‌മൊഴിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതില്‍ അസഭ്യവും, ആഭാസത്തരങ്ങളും എഴുതണമെന്ന് അദമ്യമായ ആഗ്രഹമുണ്ട് :) അപ്പോള്‍ ഏതായാലും ഏവൂരാനതിനെ തോണ്ടിയെറിയും. എന്നാപ്പിന്നെ അതില്‍ ചേരാതിരുന്നാല്‍ കുഴപ്പമില്ലല്ലോ എന്നു കരുതി.

     
  • At Thu Sep 07, 01:17:00 AM 2006, Blogger ദേവന്‍ said…

    ഹഹ ആഭാസാ! ഒരു ലീല്‍ഗല്‍ ഏജ്‌ ഡിക്ലറേഷന്‍ ഒപ്പിടീച്ചോ. പിള്ളേരാരും ഇങ്ങോട്ടു കേറാതിരിക്കാന്‍.

     
  • At Thu Sep 07, 07:48:00 AM 2006, Blogger myexperimentsandme said…

    നല്ല മഴയത്ത് മഴത്തുള്ളികള്‍ക്കിടയില്‍ക്കൂടി വെട്ടിച്ച് വെട്ടിച്ച് സൈക്കിളോടിക്കണം, ഒരു തുള്ളിപോലും ദേഹത്ത് വീഴാതെ. അതിലാണ് ത്രില്‍.

    പണ്ടുണ്ടായിരുന്നതല്ലേ ത്രില്‍ കോള. കുടിച്ചിട്ടുണ്ട്.

    ഹായ്, ആഭാസവുമുണ്ടല്ലേ. നല്ല രസായിരിക്കും.

     
  • At Thu Sep 14, 10:54:00 AM 2006, Anonymous Anonymous said…

    ആഹാ ആരും അറിയാണ്ടെ ഇങ്ങനേം!
    പനി പിടിപ്പിക്കാണ്ടെ കേറി നിക്കൂ കുട്ടീ.
    ദേവനും അസുരനും ഇടക്കിടയ്ക്ക് പരസ്പരം വേഷപ്പകര്‍ച്ച ണ്ടാവാറ് ണ്ട് ന്ന് ഞാന്‍ പണ്ടേ പറയാറില്ല്യേ!
    വക്കാരീ ഡോണ്ടൂ ഡോണ്ടൂ
    ഈശ്വരാ ഇത്രേം അഭാസന്മാരടെ ഇടയ്ക്ക് ഞാനൊരു അബല!

     
  • At Thu Sep 14, 12:48:00 PM 2006, Anonymous Anonymous said…

    പാപ്പാന്‍ ജീ
    ആ കണ്ണുകള്‍ പിന്മൊഴിയില്‍ കണ്ട അന്ന് മുതല്‍ കമന്റണം എന്ന് കരുതിയതാ.. ഒത്തിരി സന്തോഷായി... കാണണം എന്നും പരിചയപ്പെടണം എന്നും എപ്പോഴും വിചാരിക്കാറുള്ള ഒരു ആളാണ് താങ്കള്‍..

    പിന്നെ, എനിക്കും ഇഷ്ടാ ഈ പരിപാടി. പക്ഷെ ഒരു ദിവസം അങ്ങിനെ ചെയ്തപ്പൊ പെണ്‍കുട്ടികള്‍ അങ്ങിനെ ചെയ്യാന്‍ പാടില്ല, മറ്റുള്ളവര്‍ നോക്കുമ്പൊ മഴ നനഞ്ഞു നിക്കാന്‍ പാടില്ലാ, പെണ്‍ക്കുട്ടികള്‍ സൈക്കിള്‍ ഇത്ര സ്പീഡില്‍ ചവിട്ടാന്‍ പാടില്ല, വെള്ളം തെറിപ്പിക്കാന്‍ പാടില്ലാ

    ന്നൊക്കെ പറഞ്ഞ് അമ്മ ഒരുപാട് തല്ലി.
    സൈക്കിള്‍ എടുത്ത് തേങ്ങാ മുറിയില്‍ വെച്ചു.:-(

     
  • At Thu Sep 14, 04:19:00 PM 2006, Blogger പാപ്പാന്‍‌/mahout said…

    അചിന്ത്യേ, ഇതൊരു തമാശ. എഴുതണം എന്നൊരു പ്രഷറില്ലാതെ വായില്‍ തോന്നിയതെല്ലാം വിളിച്ചുപറയാനുള്ള എന്റെ സ്വകാര്യസ്ഥലം. മഴപ്രേമികള്‍‌ക്കെല്ലാം സ്വാഗതം.

    ഇഞ്ചീ, എന്റെ മക്കളെ കഴിയുന്നതും മഴ കൊള്ളിക്കാന്‍ ഞാന്‍ നോക്കാറുണ്ട്. പക്ഷേ അവരുടെ അമ്മയും ഇഞ്ചിയുടെ അമ്മയെപ്പോലെ മഴവിരോധി :)

     
  • At Thu Sep 14, 07:21:00 PM 2006, Blogger പാപ്പാന്‍‌/mahout said…

    വക്കാരീടെ കമന്റ് മിസ്സായി. ത്രില്‍ കോള? ഞാന്‍ കുടിച്ചിട്ടില്ലല്ലോ. ലോക്കല്‍ സാധനം വല്ലതുമായിരുന്നോ?
    ആഭാസത്തിലല്ലേ മൊത്തം രസം:)

     

Post a Comment

<< Home